Tuesday, December 24, 2024
LATEST NEWSSPORTS

അസുഖത്തെ തുടര്‍ന്ന് ആവേശ് ഖാന്‍ ഏഷ്യാ കപ്പില്‍നിന്ന് പുറത്ത്

ദുബായ്: ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാന് ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. അനാരോഗ്യത്തെ തുടർന്ന് ടൂർണമെന്‍റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. പകരക്കാരനായി ദീപക് ചഹാറിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ആവേശിന് ഇന്ത്യൻ ടീമിൽ ഇടം നേടാൻ വഴിയൊരുക്കിയത്. എന്നാൽ ഏഷ്യാ കപ്പിൽ അദ്ദേഹത്തിന്‍റെ പ്രകടനം മോശമായിരുന്നു. രണ്ട് മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. റൺസ് വഴങ്ങുന്നതിലും അദ്ദേഹം ഉദാരനാണ്.

അതേസമയം, സൂപ്പർ ഫോറിൽ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റതോടെ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ബുധനാഴ്ച അഫ്ഗാനിസ്ഥാനെ പാകിസ്ഥാൻ തോൽപ്പിച്ചാൽ ഇന്ത്യ പുറത്താകും. സെപ്റ്റംബർ 8 വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.