Sunday, December 22, 2024
LATEST NEWSSPORTS

ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന, ട്വന്റി 20: തിരുവനന്തപുരത്തും മത്സരം

മുംബൈ: ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും.

ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക.

സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബർ 20നാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൊഹാലിയിലാണ് ആദ്യ ടി20 മത്സരം നടക്കുന്നത്. രണ്ടാം മത്സരം 23ന് നാഗ്പൂരിലും മൂന്നാം മത്സരം 25ന് ഹൈദരാബാദിലും നടക്കും.