Wednesday, December 25, 2024
LATEST NEWSSPORTS

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഇരുടീമുകളും ടി20 പരമ്പരകളാവും കളിക്കുക. ബിസിസിഐ യോഗത്തിന് ശേഷം ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പര്യടനങ്ങൾ. ഒക്ടോബർ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്.

ഇരു ടീമുകൾക്കുമെതിരെ മൂന്ന് മത്സരങ്ങൾ വീതമാണ് ഇന്ത്യ കളിക്കുക. റാഞ്ചി, നാഗ്പൂർ, ഹൈദരാബാദ്, ലഖ്നൗ, ഇൻഡോർ, മൊഹാലി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

അതേസമയം, ടീം ഇന്ത്യയുടെ ജേഴ്സി സ്പോൺസർ ബൈജൂസ് 86.21 കോടി രൂപയാണ് ബിസിസിഐയ്ക്ക് നൽകാനുള്ളത്. അതേസമയം, പേടിഎം ബിസിസിഐയുമായുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് മാസം മുമ്പ് എഡ് ടെക് കമ്പനിയായ ബൈജൂസുമായുള്ള കരാർ 2023 ലോകകപ്പ് വരെ ബിസിസിഐ നീട്ടിയിരുന്നു.