Sunday, January 5, 2025
LATEST NEWSSPORTS

ആദ്യ ടി-20യിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ആവേശജയം

മൊഹലി: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ഓസ്ട്രേലിയക്ക് ഇന്ത്യയ്‌ക്കെതിരെ ജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ നാല് വിക്കറ്റിൻ വിജയിച്ചു. ഇന്ത്യ 208 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മറികടന്നു. കാമറൂൺ ഗ്രീൻ 61 റൺസ് നേടി.

ഇന്ത്യ ഉയർത്തിയ തകർപ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 39 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 22 റൺസെടുത്ത് പുറത്തായെങ്കിലും പിന്നീട് കാമറൂൺ ഗ്രീനും സ്റ്റീവ് സ്മിത്തും ചേർന്ന് സ്കോർ ഉയർത്തി. 70 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം ഗ്രീൻ 61 റൺസെടുത്ത് പുറത്തായി.

സ്മിത്ത്, ​ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇം​ഗ്ലീസ് എന്നിവരും അധികം റൺസ് നേടാതെ പുറത്തായി. ആറാം വിക്കറ്റിൽ മാത്യു വെയ്ഡും ടിം ഡേവിഡും ചേർന്ന് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു. ഹർഷൽ പട്ടേൽ എറിഞ്ഞ 18-ാം ഓവറിൽ 22 റൺസും ഭുവനേശ്വർ കുമാർ എറിഞ്ഞ അടുത്ത ഓവറിൽ 16 റൺസും നേടി.