ഔഡി കാറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ
സെപ്റ്റംബർ മുതൽ രാജ്യത്തെ എല്ലാ മോഡലുകളുടെയും വില വർദ്ധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ മോഡലുകളുടെ എക്സ്-ഷോറൂം വിലയിൽ 2.4 ശതമാനം വരെ വർദ്ധനവുണ്ടാകും. ജർമ്മൻ നിർമ്മാതാവ് ഏപ്രിൽ ആദ്യം മുതൽ 3 ശതമാനം വരെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദന ചെലവിലുണ്ടായ വർദ്ധനയാണ് വില വർദ്ധിപ്പിക്കാനുളള കാരണമെന്ന് കമ്പനി വ്യക്തമാക്കി.