Friday, January 10, 2025
GULFLATEST NEWS

ഒമാനിലേക്ക് സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമം; വിദേശികള്‍ അറസ്റ്റില്‍

മസ്‍കത്ത്: അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡ് ബോട്ട് പട്രോൾ ടീമുകളാണ് ഇവരെ കണ്ടെത്തിയത്. പിടിയിലായവർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മാത്രമാണ് അധികൃതർ വെളിപ്പെടുത്തിയത്.

ഒമാന്‍റെ സമുദ്രാതിർത്തിക്കുള്ളിൽ വെച്ച് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു കൂട്ടം ഏഷ്യക്കാരെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡ് ബോട്ട് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തതായാണ് റോയൽ ഒമാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിക്കുന്നത്. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ, അറസ്റ്റിലായവർ ഏത് രാജ്യത്തുനിന്നാണെന്ന് ഉൾപ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.