Sunday, December 22, 2024
LATEST NEWS

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്: പ്രമുഖ വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. അറ്റ്​ലസ്​ ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്​. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു.

2015ൽ സാമ്പത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​. കേസ്​ അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട്​ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്​ലസ്​ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ മരണം. ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിലെ ഗോൾഡ്​ പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു.

പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.