തണലൊരുക്കി ആസ്റ്റര്‍ ഹോംസ്; 255 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി
തിരുവനന്തപുരം: മഹാപ്രളയത്തില്‍ സര്‍വ്വവും നഷ്‌പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന വാദ്ഗാനം യാഥാർഥ്യമാക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. കേരള പുനർനിർമ്മാണ പദ്ധതിയുമായി സഹകരിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ സാമൂഹിക സേവന വിഭാഗമായ ആസ്റ്റർ വൊളന്‍റിയർമാർ പൂർത്തിയാക്കിയ 255 വീടുകളുടെ നിർമ്മാണ പൂർത്തികരണ പ്രഖ്യാപനവും താക്കോല്‍ ദാനവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവ്വഹിച്ചു.
വ്യവസായ മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
വീടുകളുടെ നിർമ്മാണത്തെ പിന്തുണച്ച വ്യക്തികൾ, സന്നദ്ധ സംഘടനകൾ, അസോസിയേഷനുകൾ, ആസ്റ്റർ ഹോംസ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.