Wednesday, January 15, 2025
LATEST NEWSSPORTS

ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിക്കാൻ ഇന്ത്യ ; ഇന്ന് ഇന്ത്യ ഹോങ്കോങിന് എതിരെ

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് ജയവുമായി ഇന്ത്യ യോഗ്യതാ റൗണ്ടിന്റെ വക്കിലാണ്. ആദ്യ മത്സരത്തിൽ കംബോഡിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. സഹലിന്റെ ഇഞ്ചുറി ടൈം ഗോളിന്റെ ബലത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.

രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഹോങ്കോംഗാണ് ഗ്രൂപ്പിൽ ഒന്നാമത്.മികച്ച ഡിഫറൻസ് ആണ് ഹോങ്കോങിനെ ഒന്നാമത് നിർത്തുന്നത്. ഗ്രൂപ്പിലെ ഏറ്റവും മികച്ച റാങ്കിലുള്ള ടീമിനു മാത്രമേ ഏഷ്യൻ കപ്പിനുള്ള നേരിട്ടുള്ള യോഗ്യത ഉറപ്പുള്ളൂ. അതുകൊണ്ട് തന്നെ ഇന്ത്യ ഇന്ന് ജയിക്കാൻ ശ്രമിക്കും. സമനിലയോ പരാജയമോ സംഭവിച്ചാൽ മികച്ച രണ്ടാം സ്ഥാനക്കാരായ ടീമായി യോഗ്യത നേടാനാകുമെന്ന പ്രതീക്ഷയും ഇന്ത്യക്കുണ്ട്.

ഇന്ന് രാത്രി 8.30 ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.