Friday, November 22, 2024
SPORTSWorld

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് സമനിലക്കുരുക്ക്; ഫൈനൽ നഷ്‌ടം

ജക്കാർത്ത: ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ 4 മത്സരത്തിൽ ദക്ഷിണ കൊറിയയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. മത്സരം 4-4നു എട്ട് ഗോളുകൾക്ക് സമനിലയിൽ കലാശിച്ചു. ഈ വിജയത്തോടെ മലേഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ അഞ്ച് പോയിന്റുമായി സമനിലയിൽ പിരിഞ്ഞെങ്കിലും മലേഷ്യയും കൊറിയയും ഗോൾ വ്യത്യാസത്തിൽ ഫൈനലിലേക്ക് യോഗ്യത നേടി. എന്നാൽ ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിനാണ് യോഗ്യത നേടിയത്. കരുത്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ നീലം സന്ദീപ് ഇന്ത്യക്കായി ആദ്യ ഗോൾ നേടി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ജോങ്യുൻ ജാങ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ നേടി. രണ്ടാം പകുതിയിൽ വൂ ചിയെൻ ലീഡ് 2-1 ആക്കി ഉയർത്തി. എന്നാൽ പെനാൽ റ്റി കോർ ണർ ലഭിച്ച ഇന്ത്യ ദിൽ സൻ തർ ഗിയിലൂടെ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ ഷെഷെ ഗൗഡയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ ജംഗ് ഹുവിലൂടെ ദക്ഷിണ കൊറിയ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്നാം പകുതിയിൽ ശക്തിവേൽ മരീശ്വരൻ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയത്. എന്നാൽ, മത്സരത്തിൽ ദക്ഷിണ കൊറിയ മറ്റൊരു ഗോൾ കൂടി നേടി സമനില പിടിച്ചു.