Sunday, January 12, 2025
LATEST NEWSSPORTS

ഏഷ്യാ കപ്പ് ടി20 മത്സരംക്രമം പുറത്തു വന്നു; ഇന്ത്യ-പാക് മത്സരം ഓഗസ്റ്റ് 28ന്

കൊളംബോ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് മത്സരത്തിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ടു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ശ്രീലങ്കയിലാണ് ടൂർണമെന്‍റ് നടക്കുക.

നേരത്തെ 2020ലാണ് ടൂർണമെന്‍റ് നിശ്ചയിച്ചിരുന്നത്. കൊവിഡ് കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ.

ഓഗസ്റ്റ് 28നാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഇരു ടീമുകളും മുഖാമുഖം വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.