Friday, January 17, 2025
LATEST NEWSSPORTS

ഏഷ്യ കപ്പ്; ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

ദുബായ്: ഏഷ്യ കപ്പ് 2022ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പാകിസ്താനെതിരെ ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.5 ഓവറിൽ 147 റൺസിന് ഓൾ ഔട്ട് ആയിരുന്നു. ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.3 ഓവറിൽ വിജയം സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ജഡേജ 35 റൺസും കോഹ്ലി 35 റൺസും നേടി. ജഡേജ-ഹാർദിക് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹാർദികിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.