Friday, January 17, 2025
SPORTS

ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെ വീഴ്ത്തി ഇന്ത്യ വെങ്കലം നേടി

ജക്കാര്‍ത്ത: ജക്കാർത്ത: ഏഷ്യാ കപ്പിൽ ജപ്പാനെ തോൽപ്പിച്ച് ഇന്ത്യ വെങ്കല മെഡൽ നേടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മത്സരം ജയിച്ചത്. 

പതിനേഴാം റാങ്കുകാരായ ജപ്പാനെതിരെയാണ് രാജ്കുമാർ ഇന്ത്യക്കായി ഗോൾ നേടിയത്. നേരത്തെ ഇന്ത്യ ഫൈനലിൽ നിന്ന് പുറത്തായിരുന്നു. കൊറിയയോട് 4-4നു സമനില വഴങ്ങിയതോടെ പൂൾ ടേബിളിൽ ഇന്ത്യയുടെ ഗോൾ ശരാശരി തിരിച്ചടിയായി. വെങ്കല മെഡൽ മത്സരത്തിൽ ആദ്യ പാദത്തിൽ തന്നെ ജപ്പാനെതിരെ ഇന്ത്യ ലീഡ് നേടി.