Saturday, December 21, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പില്‍ ഇന്ത്യൻ വനിതകൾക്ക് ആദ്യ തോല്‍വി;13 റണ്‍സിന് ജയം സ്വന്തമാക്കി പാകിസ്ഥാൻ

ധാക്ക: ഏഷ്യാ കപ്പിൽ തുടർച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. 13 റൺസിന് പാകിസ്ഥാൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചു. പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 124 റൺസിന് എല്ലാവരും പുറത്തായി.

ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ അവസാന ഓവറിൽ 18 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ, വാലറ്റത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. 13 പന്തിൽ 26 റൺസെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 

ഇന്ത്യ 23 റൺസെടുത്തപ്പോൾ തന്നെ ഓപ്പണർ മേഘ്നയെ പാകിസ്ഥാൻ മടക്കി അയച്ചു. 15 റൺസ് മാത്രമാണ് മേഘ്ന ഈ സമയംകൊണ്ട് നേടിയത്. അധികം താമസിയാതെ മന്ദാനയും മടങ്ങി. 17 റൺസെടുത്താണ് മന്ദാന പുറത്തായത്.