Saturday, September 13, 2025
LATEST NEWSSPORTS

ഔദ്യോഗിക പ്രഖ്യാപനം ആയി; ബാഴ്‌സയിൽ തുടരാൻ ഡെംബലെ

രണ്ടാഴ്ചയായി ഫ്രീ ഏജന്‍റായിരുന്ന ഡെംബെലെയെ ഔദ്യോഗികമായി ടീമിലേക്ക് എത്തിച്ചതായി ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു.

ടീം മുൻപോട്ടു വെച്ച അവസാനത്തെ കരാർ താരം അംഗീകരിച്ചിരുന്നെങ്കിലും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗത്തു നിന്നുമുള്ള പ്രഖ്യാപനം വൈകുകയായിരുന്നു.രണ്ടു വർഷത്തെക്ക് ആണ് ടീമിൽ തുടരുക.

ആറ് മാസമായി താരത്തിനായി ഏർപ്പെടുത്തിയ എല്ലാ കരാറുകളും നിരസിച്ച ഡെംബെലെയുടെ നടപടികൾ ടീം മാനേജ്മെന്‍റിനെ പ്രകോപിപ്പിച്ചിരുന്നു. പക്ഷേ പരിശീലകൻ സാവിയുടെ പ്രത്യേക പരിഗണനയാണ് അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്.