Sunday, November 24, 2024
LATEST NEWSPOSITIVE STORIES

ഹിമാലയന്‍ താഴ്‌വരയിലെ പുഷ്പവാടി; പൂക്കള്‍ക്കൊപ്പം ഹിമാലയന്‍സൗന്ദര്യവും

പൂക്കളുടെ താഴ്‌വര നിറങ്ങൾ കൊണ്ട് സന്ദർശകർക്കായി തയ്യാറായിരിക്കുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഹിമാലയൻ താഴ്‌വരയിലെ പുഷ്പവാടി ബുധനാഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ഒരു വിദേശി ഉൾപ്പെടെ 76 വിനോദസഞ്ചാരികളാണ് ആദ്യ ദിവസം ഇവിടെയ്യെത്തിയത്.

10,000 അടി ഉയരമുള്ള ഈ താഴ്‌വര യുനെസ്കോ പൈതൃക പട്ടികയിൽ ഉൾ പ്പെടുത്തിയിട്ടുണ്ട്. ഇത് 87.5 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. ജൂൺ, ഒക്ടോബർ മാസങ്ങളിൽ ഏകദേശം 500 ഇനം പൂക്കൾ ഇവിടെ വിരിയുന്നു.

ഇവയിൽ 12 ഇനം പൂക്കൾ ഈ മാസങ്ങളിൽ തുടർച്ചയായി വിരിയുന്നു. ഒക്ടോബർ 31 വരെ താഴ്‌വര സന്ദർശകർക്കായി തുറന്നുകൊടുക്കും. പൂക്കൾക്കൊപ്പം, ഹിമാലയൻ സൗന്ദര്യവും ആസ്വദിക്കാൻ കഴിയുമെന്നതാണ് താഴ്‌വരയെ പ്രിയങ്കരമാക്കുന്നത്.