Tuesday, December 17, 2024
LATEST NEWSTECHNOLOGY

വിക്ഷേപണത്തിന് 40 മിനുട്ട് മാത്രം ശേഷിക്കെ ആര്‍ട്ടെമിസ്-1 കൗണ്ട് ഡൗൺ നിർത്തിവെച്ചു

കാലിഫോർണിയ: സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാസയുടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തിന്‌റ കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചു. വിക്ഷേപണത്തിന് 40 മിനുട്ട് മാത്രം ശേഷിക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്. ബഹിരാകാശ പേടകത്തില്‍ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്താന്‍ കാരണം. ഹൈഡ്രജന്‍ ടീം ലോഞ്ച് ഡയറക്ടറുമായി പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് നാസ് ട്വീറ്റ് ചെയ്തു. ഫ്‌ളോറിഡ സ്‌പേസ് കോസ്റ്റിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.03ന് ആർട്ടെമിസ്-1 വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്ര നിമിഷത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുന്ന ഘട്ടത്തിലാണ് മറ്റൊരു ചാന്ദ്ര ദൗത്യത്തിന് നാസം തുടക്കം കുറിച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ ആൾട്ടെമിസ് ദൗത്യത്തിന്റെ ആദ്യ പറക്കലാണ് ഇന്ന് നിശ്ചയിച്ചിരുന്നത്.