Thursday, January 23, 2025
LATEST NEWSSPORTS

പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തകർത്ത് ആഴ്സണൽ

അമേരിക്ക: പ്രീസീസൺ പോരാട്ടത്തിൽ ചെൽസിയെ തോൽപ്പിച്ച് ആഴ്സണൽ. അമേരിക്കയിൽ നടന്ന ഫ്ലോറിഡ കപ്പിൽ ചെൽസിയെ ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. ഗബ്രിയേൽ ജെസൂസ്, മാർട്ടിൻ ഒഡെഗാർഡ്, ബുക്കായോ സാക്ക, ആൽബർട്ട് സാംബി സൊക്കോങ്ക എന്നിവരാണ് ഗോൾ നേടിയത്.

സിറ്റിയിൽ നിന്ന് വന്ന ഉക്രേനിയൻ ഡിഫൻഡർ ഒലക്സാണ്ടർ സിഞ്ചെങ്കോ ആഴ്സണലിനായി അരങ്ങേറ്റം കുറിച്ചു. എല്ലാ പുതിയ സൈനിംഗുകൾ കളം നിറഞ്ഞപ്പോൾ ഗബ്രിയേൽ ജെസൂസ് ആഴ്സണലിനായി ആദ്യ ഗോൾ നേടി. 15-ാം മിനിറ്റിൽ സകയുടെ പാസ് ലഭിച്ച അദ്ദേഹം ആ ഷോട്ട് ഗോളാക്കി. 36-ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡ് ആഴ്സണലിന്‍റെ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതി 2-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ചെൽസി തിരിച്ചുവരവിന്‍റെ സൂചനകൾ നൽകിയപ്പോൾ 66-ാം മിനിറ്റിൽ ബുക്കായോ സാക്കയുടെ ഗോൾ ആഴ്സണലിന് ലീഡ് നേടിക്കൊടുത്തു. സാക്കയുടെ ഷോട്ട് ചെൽസി ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ട് സാക്ക നഷ്ടപ്പെടുത്തിയില്ല. ഇഞ്ചുറി ടൈമിൽ സാംബി സൊകോങ്കയുടെ ഗോളിൽ ആഴ്സണലിൻ്റെ ജയം പൂർണം.