ഊബറും ഒലയും ലയിക്കുന്നുവോ?
ഒലയും ഊബറും ടെക്‌നോളജീസ് ഐഎന്‍സിയും ലയിക്കുന്നതായ റിപ്പോർട്ടുകൾ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ട് കമ്പനികളും.
ഒല മേധാവിയായ ഭവിഷ് അഗര്‍വാളും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഊബറും ഉദ്യോഗസ്ഥരും തമ്മില്‍ ലയന ചര്‍ച്ചകള്‍ ഉണ്ടായി എന്നായിരുന്നു റിപ്പോര്‍ട്ട്.
‘ഈ റിപ്പോര്‍ട്ട് ശരിയല്ല. ഞങ്ങള്‍ ഒരു തരത്തിലും ഒലയുമായി ലയന ചര്‍ച്ചകള്‍ നടത്തുന്നില്ല, നടത്തിയിട്ടുമില്ല’ ഊബറും വ്യക്തമാക്കി.