Sunday, December 22, 2024
LATEST NEWSTECHNOLOGY

സ്‌പൈവെയറുകൾ തടയാന്‍ ആപ്പിളിന്റെ ‘ലോക്ക്ഡൗണ്‍ മോഡ്’

രഹസ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സ്പൈവെയറിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ആപ്പിൾ ‘ലോക്ക്ഡൗൺ മോഡ്’ എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയുൾപ്പെടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാകും. ഈ ക്രമീകരണം ഫോണിന്‍റെ ചില പ്രവർത്തനങ്ങളെ തടയും.

ഇസ്രയേൽ സ്പൈവെയർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന സ്പൈവെയർ ഉപയോഗിച്ച് സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകൾ നിരീക്ഷിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പെഗാസസ് 150 രാജ്യങ്ങളിലെ ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിളിന്‍റെ ഐഫോണുകളിലും പെഗാസസ് നുഴഞ്ഞുകയറി.

ഫോണുകളിലെ സന്ദേശങ്ങൾ, ചിത്രങ്ങൾ, ഇമെയിലുകൾ മുതലായവ വായിക്കാനും യഥാർത്ഥ ഉപയോക്താവിന്‍റെ അറിവില്ലാതെ ഫോൺ കോളുകൾ റെക്കോർഡുചെയ്യാനും ആരും അറിയാതെ മൈക്രോഫോണും ക്യാമറയും പ്രവർത്തിപ്പിക്കാനും മാൽവെയറിന് കഴിയും.