Tuesday, December 17, 2024
LATEST NEWSTECHNOLOGY

ആപ്പിൾ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു

ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ 14 മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു. “ഇന്ത്യയിൽ ഐഫോൺ 14 നിർമ്മിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്” ആപ്പിൾ അധികൃതർ അറിയിച്ചു. രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായ ഇന്ത്യയിൽ ഐഫോൺ എവിടെ നിർമ്മിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രാദേശികമായി നിർമ്മിച്ച മോഡലുകൾ ഈ വർഷം അവസാനം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആഗോള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിസ്ട്രോൺ, ഫോക്സ്കോൺ, പെഗാട്രോൺ എന്നിവയുമായി ഇന്ത്യയിൽ പങ്കാളിത്തം വഹിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.