Tuesday, December 17, 2024
LATEST NEWS

ജീവക്കാരെ പിരിച്ചുവിട്ട് ‘ആപ്പിൾ’; സാമ്പത്തിക മാന്ദ്യമെന്ന് വിദഗ്ധർ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നായ ആപ്പിൾ, അപൂർവ നീക്കത്തിൽ നൂറോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. നിയമനം വെട്ടിക്കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനുമുള്ള ടെക് ഭീമന്‍റെ തീരുമാനം കമ്പനിയിലെ മാന്ദ്യത്തെ സൂചിപ്പിക്കുന്നുവെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

ജീവനക്കാരെ പിരിച്ചുവിടാനുള്ള കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വർഷങ്ങളായി ജീവനക്കാരെ നിയമിക്കുകയായിരുന്ന കമ്പനി അടുത്ത കാലത്തായി ആദ്യമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ആപ്പിളിന്‍റെ നിലവിലെ ബിസിനസ്സ് ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നീക്കമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, ചെലവ് ചുരുക്കൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുകയാണെന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് സ്ഥിരീകരിച്ചു.