Saturday, December 21, 2024
HEALTHLATEST NEWS

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

2017ലാണ് താമരശ്ശേരി സ്വദേശി ഹർഷീന അഷ്റഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതിനിടെ കത്രിക വയറിനുള്ളിൽ കുടുങ്ങിയെന്നാണ് പരാതി. കഴിഞ്ഞ അഞ്ച് വർഷമായി കത്രിക യുവതിയുടെ വയറ്റിലായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടിരുന്നു. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കത്രിക വയറ്റിൽ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.