Wednesday, January 22, 2025
LATEST NEWSTECHNOLOGY

ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഇനി ഗൂഗിൾ ഫോട്ടോസിലും

പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്. ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെ നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക് ഉപയോക്താക്കൾക്ക് ആക്സസ് നൽകുന്ന അപ്ഡേറ്റ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നു. ബ്രാൻഡ്-ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്റ്റുകളും മ്യൂസിക്കൽ പിന്തുണയുമുള്ള പുതിയ മെമ്മറി ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു. ഈ ആഴ്ചയാണ് കമ്പനി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 2019 ലാണ് ഗൂഗിൾ ഫോട്ടോസ് ആദ്യമായി ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തിയത്.

മെമ്മറീസ് ഫീച്ചറിലേക്കുള്ള ഇതിന്റെ അപ്ഗ്രേഡിന്‍റെ ഭാഗമായാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. മെമ്മറീസ് ഫീച്ചറിന് ഇപ്പോൾ 3.5 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ടെന്നും ഗൂഗിൾ വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലെയും ഫെയ്സ്ബുക്കിലെയും സ്റ്റോറികൾക്കും മെമ്മറീസിനും സമാനമായി, സിനിമാറ്റിക് ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസിലൂടെ ഉപയോക്താക്കളെ പഴയ ഫോട്ടോകളിലേക്ക് തിരിഞ്ഞുനോക്കാൻ അനുവദിക്കുന്ന മെമ്മറീസ് ഫീച്ചർ പുതുക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ഗൂഗിൾ ഫോട്ടോസ് മെമ്മറികൾക്ക് മെഷീൻ ലേണിംഗ് ഉപയോഗിച്ച് മികച്ച സ്നിപ്പറ്റുകൾ തിരഞ്ഞെടുക്കാനും ട്രിം ചെയ്യാനും കഴിയുമെന്ന് കമ്പനി പറയുന്നു.

മെമ്മറീസ് ഫീച്ചറിന്‍റെ പുതുക്കിയ പതിപ്പിലും ഇൻസ്ട്രുമെന്‍റൽ മ്യൂസിക് ഉപയോഗിക്കാൻ തുടങ്ങുമെന്നും ഗൂഗിൾ പറയുന്നു. സ്റ്റൈൽസ് എന്ന ഇൻബിൽറ്റ് കൊളാഷ് എഡിറ്ററിനുള്ള സപ്പോർട്ടും ഗൂഗിൾ ഫോട്ടോസിൽ ചേർക്കും. ഇവിടെ ഉപയോക്താക്കൾക്ക് ഗ്രിഡ് ക്രമീകരണത്തിലൂടെ കൊളാഷുകൾ എഡിറ്റുചെയ്യാനും ബാക്ക്ഗ്രൗണ്ട് ചേർക്കാനും കഴിയും. സ്‌റ്റൈൽസ് ഫീച്ചർ പഴയ സ്‌ക്രാപ്പ്‌ ബുക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വരികയാണെന്നാണ് കമ്പനി പറയുന്നത്.