സ്വന്തമായി ആപ്പ് നിർമിച്ച് 8 വയസുള്ള മലയാളി മിടുക്കി; പ്രശംസിച്ച് ആപ്പിൾ സിഇഒ
ദുബായ്: എട്ടാം വയസ്സിൽ ദുബായിലെ ഒരു മലയാളി സ്കൂൾ വിദ്യാർത്ഥിനി ആപ്പിൾ കഴിക്കുന്ന ലാഘവത്തോടെ കഥ പറയും ആപ്പ് തയ്യാറാക്കി. ദുബായിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി ഹന മുഹമ്മദ് റഫീഖാണ് കുട്ടിക്കഥകൾ റെക്കോർഡ് ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ആപ്പിൾ സിഇഒ ടിം കുക്കിന്‍റെ പ്രശംസയും ലഭിചിരിക്കുകയാണ് ഈ മിടുക്കിക്ക്.
ദുബായ് ആസ്ഥാനമായുള്ള ഐ ടി സംരംഭകൻ മുഹമ്മദ് റഫീഖിന്‍റെ മകളായ ഹന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപ്പർമാരിൽ ഒരാളാണ്. ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ്പ് ഡെവലപ്പർ താനാണെന്ന് അവകാശപ്പെട്ട് ഹന ടിം കുക്കിന് കത്തയച്ചതിന് മറുപടി ആയാണ് പ്രശംസ. മകളുടെ ആപ്പ് അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു.