Thursday, February 6, 2025
LATEST NEWSSPORTS

പുരുഷന്‍മാരുടെ 200 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം; നോവ ലൈല്‍സ് സ്വർണം നേടി

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 100 മീറ്ററിലും 200 മീറ്ററിലും അമേരിക്ക ആധിപത്യം പുലർത്തി. വെള്ളിയാഴ്ച നടന്ന 200 മീറ്റർ ഫൈനലിൽ അമേരിക്ക ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

അമേരിക്കയുടെ നോഹ ലൈൽസ് 19.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നിലനിർത്തി. ഉസൈന്‍ ബോള്‍ട്ടിനും യൊഹാന്‍ ബ്ലേക്കിനും ശേഷം 200 മീറ്ററില്‍ ചരിത്രത്തിലെ നാലാമത്തെ സമയമാണ് ലൈല്‍സ് കുറിച്ചത്.

19.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെന്നത്ത് ബെഡ്‌നാരെക്കിനാണ് വെള്ളി. 19.80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് എറിയോൺ നൈട്ടണ്‍ വെങ്കലം നേടിയത്.