Thursday, November 21, 2024
LATEST NEWSPOSITIVE STORIES

കൊടുംവനത്തിന് നടുവിൽ ‘ആംബുലൻസ് ലേബർ റൂമായി’

പുല്പള്ളി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാളി യുവതി ആംബുലൻസിൽ പ്രസവിച്ചു. സീതാമൗണ്ടിലെ സ്വകാര്യ ഫാമിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി വീരേന്തിന്‍റെ ഭാര്യ രാജമസിയാണ് വനപാതയിൽ കനിവ് ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ രാജമാസിയെ വിദഗ്ധ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശം നൽകി. ആശുപത്രി അധികൃതർ ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്‍റെ സേവനം തേടി.

കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചയുടൻ ആംബുലൻസ് പൈലറ്റ് സോബിൻ ബാബുവും എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ രമ്യ രാഘവനും ആംബുലൻസുമായി ആശുപത്രിയിലെത്തി. രാജമസിയുടെ ആരോഗ്യസ്ഥിതി കണ്ട് വഴിമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയ രമ്യ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ നഴ്സിംഗ് ഓഫീസറായ വിജിയെയും കൂട്ടിക്കൊണ്ടുപോയി. എന്നാൽ, പ്രസവ തീയതിയ്ക്ക് രണ്ട് മാസം കൂടിയുണ്ടെന്നാണ്, തെറ്റിദ്ധാരണയിൽ രാജമസി പറഞ്ഞത്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും ഒട്ടും വൈകാതെ ഉടനെ ബത്തേരിയിലേക്ക് പായുകയായിരുന്നു.