Thursday, December 26, 2024
GULFLATEST NEWS

എല്‍ജിബിടിക്യു ഉല്‍പന്നങ്ങളുടെ യുഎഇയിലെ വില്‍പന നിര്‍ത്തി ആമസോണ്‍

ദുബായ്: ഓൺലൈൻ റീട്ടെയിലറായ ആമസോൺ യുഎഇയിൽ എൽജിബിടിക്യുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ സെർച്ച് ഫലങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. യു.എ.ഇ അധികൃതരുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ആമസോണിൻറെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

ആമസോൺ അതിൻറെ യുഎഇ ഡൊമെയ്ൻ വെബ്സൈറ്റിൽ 150 ലധികം കീവേഡുകൾക്കായുള്ള തിരയൽ ഫലങ്ങൾ ഹൈഡ് ചെയ്തിട്ടുണ്ട്. എൽജിബിടിക്യു, പ്രൈഡ്, ക്ലോസറ്റഡ് ഗേ, ട്രാൻസ്ജെൻഡർ ഫ്ലാഗ്, ക്വയർ ബ്രൂച്ച്, ലെസ്ബിയൻസിനുള്ള ചെസ്റ്റ് ബൈൻഡർ എന്നിവയാണ് സെർച്ച് കീവേഡുകളിൽ ചിലത്.

എൽജിബിടിക്യുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെയും പുസ്തകങ്ങളുടെയും ലിസ്റ്റിംഗും വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.