Friday, January 17, 2025
LATEST NEWSSPORTS

യുഎസ് ഓപ്പണിൽ നിലവിലെ ചാമ്പ്യന്‍ എമ്മ റാഡുകാനുവിനെ അട്ടിമറിച്ച് അലീസെ കോര്‍നെ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിലെ നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യനായ ബ്രിട്ടന്‍റെ എമ്മ റാഡുകാനുവിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തി ഫ്രഞ്ച് വനിതാ താരം അലീസെ കോര്‍നെ. താരത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് (3-6, 3-6) അലീസെ തോൽപ്പിച്ചത്.

പ്രധാന ടൂര്‍ണമെന്റുകളില്‍ പ്രമുഖ താരങ്ങളുടെ വഴിമുടക്കുന്നത് പതിവാക്കിയ 32-കാരിയായ അലീസെ ഇക്കഴിഞ്ഞ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ഇഗ സ്വിയാറ്റക്കിനെ പരാജയപ്പെടുത്തി താരത്തിന്റെ 37 തുടര്‍ജയങ്ങളെന്ന നേട്ടം അവസാനിപ്പിച്ചിരുന്നു. ഈ തോല്‍വിയോടെ 2017ല്‍ ആഞ്ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ ചാമ്പ്യനും കൂടിയായി എമ്മ.