Friday, January 3, 2025
GULFLATEST NEWSTECHNOLOGY

യുഎഇയിലെ എല്ലാ മന്ത്രാലയ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ

യു എ ഇ : ജൂലൈ 18 മുതൽ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നൽകുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കും ലഭ്യമാവുക. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസം, വിവാഹം, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകൾ എംഒഎഫ്എഐസി സാക്ഷ്യപ്പെടുത്തുന്നു. തൊഴിൽ, വിസ ഇഷ്യൂ, പഠനം എന്നിവയ്ക്ക് ആവശ്യമായ പ്രധാന രേഖകൾ സാധൂകരിക്കുന്നതിന് സാക്ഷ്യപ്പെടുത്തൽ പ്രക്രിയ നിർബന്ധമാണ്.