Friday, September 12, 2025
LATEST NEWSSPORTS

യൂറോ കപ്പിന് മുമ്പ് സ്‌പെയിനിന് തിരിച്ചടി;പരിക്ക് മൂലം അലക്സിയ പുതിയസ് പുറത്ത്

സ്‌പെയിൻ : വനിതാ യൂറോ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ,സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്കാണെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇതോടെ ആറ് മാസത്തിലേറെ അലക്സിയ കളിക്കളത്തിനു പുറത്തിരിക്കേണ്ടി വരും.

സ്പാനിഷ് ക്യാപ്റ്റൻ കൂടിയായ അലക്സിയ ബ്രിട്ടനിലെ ആശുപത്രിയിൽ നിന്ന് മടങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ടൂർണമെന്‍റ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ അലക്സിയയുടെ അഭാവം സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയാവും. ബാലൺ ഡിയോർ ജേതാവ് കൂടിയായ അലക്സിയക്ക് പുറമെ ജെന്നിഫർ ഹെർമോസോയെയും പരിക്ക് മൂലം സ്പെയിനിന് നേരത്തെ നഷ്ടം ആയിരുന്നു. ബാഴ്‌സലോണ സൂപ്പർ താരത്തിന്റെ അഭാവം ടൂർണമെന്റിൽ സ്‌പെയിനിന്റെ സാധ്യതകൾക്ക് ഇടിവ് വരുത്തും.