Sunday, December 22, 2024
LATEST NEWS

രാജ്യത്ത് ഏറ്റവും കൂടുതൽ ടാക്സ് അടയ്ക്കുന്ന വ്യക്തി ആയി അക്ഷയ് കുമാർ

മുംബൈ : വിനോദ വ്യവസായത്തിൽ നിന്ന് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി വീണ്ടും അക്ഷയ് കുമാർ. ആദായ നികുതി വകുപ്പ് താരത്തിന് സമ്മാൻ പത്ര എന്ന ബഹുമതി സർട്ടിഫിക്കറ്റും നൽകി. കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി അക്ഷയ് കുമാർ നിലനിർത്തിയെന്നാണ് റിപ്പോർട്ടുകൾ. അക്ഷയ് കുമാർ ഇപ്പോൾ യുകെയിൽ ചിത്രീകരണത്തിലായതിനാൽ, അദ്ദേഹത്തിന്‍റെ ടീമിന് ആദായനികുതി വകുപ്പിൽ നിന്ന് ഹോണർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരിൽ ഒരാളാണ് താരം എന്നതിനാൽ ഇത് വലിയ അത്ഭുതമല്ല. സാമ്രാട്ട് പൃഥ്വിരാജിനും മാനുഷി ചില്ലറിനുമൊപ്പം അഭിനയിച്ച ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. എന്നാൽ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല. രക്ഷാബന്ധൻ, രാമസേതു, സെൽഫി എന്നിവയുൾപ്പെടെ നിരവധി റിലീസുകൾ വരും മാസങ്ങളിൽ താരത്തിനുണ്ട്.