Saturday, January 18, 2025
LATEST NEWS

ആകാശ് അംബാനി ടൈം100 നെക്സ്റ്റ് ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് – ലോകത്തെ ഉയർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യൻ വംശജയായ അമേരിക്കൻ സംരംഭകയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്. “ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിലെ പിൻമുറക്കാരനായ ആകാശ് അംബാനി എപ്പോഴും ബിസിനസ്സിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം കഠിനാധ്വാനം ചെയ്താണ് ഉയരങ്ങളിലേക്ക് എത്തുന്നത്,” ടൈം പറഞ്ഞു.