Wednesday, January 22, 2025
LATEST NEWSSPORTS

അജിത് കുമാർ 47-ാമത് തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു

ട്രിച്ചി: 47-ാമത് തമിഴ്നാട് റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നടൻ അജിത് കുമാർ പങ്കെടുത്തു. ജൂലൈ 25ന് ആരംഭിച്ച മത്സരം കോയമ്പത്തൂരിലാണ് നടന്നത്. കോയമ്പത്തൂരിൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷം മത്സരത്തിന്‍റെ ശേഷിക്കുന്ന ഘട്ടത്തിനായി അജിത്ത് ട്രിച്ചിയിലെത്തി.

2021 ൽ തമിഴ്നാട് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകൾ അജിത് കുമാർ നേടിയിരുന്നു. റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 2022 ജൂലൈയിൽ ബൈക്ക് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം പരിശീലനം നേടുകയും മത്സരത്തിന്‍റെ അടുത്ത പതിപ്പിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിലും അദ്ദേഹം പങ്കെടുത്തു. അജിത്ത് മത്സരത്തിൽ പങ്കെടുത്തതിനാൽ വേദിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.