Wednesday, January 22, 2025
LATEST NEWS

എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ടാറ്റ

എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. 20 വർഷത്തെ സർവീസുള്ളവർക്ക് സ്വമേധയാ വിരമിക്കലിന് അപേക്ഷിക്കാമെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്.

അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. 20 വർഷം സർവീസ് ഉള്ളവർക്കും 55 വയസ്സിന് മുകളിലുള്ളവർക്കും വിആർഎസിന് അപേക്ഷിക്കാം. ഇതിലൂടെ ഏകദേശം 3,000 തൊഴിലാളികളെ കുറയ്ക്കുമെന്ന് ടാറ്റ മോട്ടോഴ്സ് കണക്കാക്കുന്നു.

ജൂൺ 30 മുതൽ സ്വന്തമായി വിരമിക്കുന്നവർക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമേ അധിക ഇൻസെൻറീവും കമ്പനി നൽകും. അതേസമയം, വിമാന ജീവനക്കാർ, ക്ലറിക്കൽ സ്റ്റാഫ് തുടങ്ങിയവർക്ക് വിആർഎസ് പ്രായപരിധി 40 വയസ്സായി കുറച്ചിട്ടുണ്ട്.