Friday, January 10, 2025
GULFLATEST NEWS

ഖത്തറിലേക്ക് 20 പുതിയ സര്‍വീസുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ദോഹ: എയർ ഇന്ത്യ ഒക്ടോബർ 30 മുതൽ 3 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സർവീസുകൾ പ്രഖ്യാപിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്. മുംബൈ 13, ഹൈദരാബാദ് 4, ചെന്നൈ 3 എന്നിങ്ങനെയാണ് സർവീസുകൾ.

ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് നിലവിലുള്ള സർവീസുകൾക്ക് പുറമെയാണിത്. ഒക്ടോബർ 30 മുതൽ ഹൈദരാബാദിൽ നിന്ന് ദോഹയിലേക്ക് പുതിയ വിമാന സർവീസ് നടത്തുമെന്ന് ഇൻഡിഗോയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.