Wednesday, January 22, 2025
GULFLATEST NEWS

വിമാനയാത്രാ നിരക്ക് വർധനവ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനയാത്രാ നിരക്കിലെ വർധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ആഭ്യന്തര, അന്തർദ്ദേശീയ സേവനങ്ങൾക്ക് ഈടാക്കുന്നത്. നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങൾക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.

കൊവിഡ് മഹാമാരി മൂലമുണ്ടായ ദുരിതത്തിൽ നിന്ന് കരകയറുന്ന സമൂഹത്തിന് വലിയ തിരിച്ചടിയാണ് നിരക്ക് വർദ്ധനവ്. നീണ്ട ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിൻറെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകൾ കണക്കിലെടുത്ത് വിമാനക്കൂലി കുത്തനെ ഉയർത്തുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.