Tuesday, September 30, 2025
LATEST NEWSSPORTS

‘ഏഷ്യാകപ്പും ലോകകപ്പും വിജയിക്കലാണ് ലക്ഷ്യം’

ഏഷ്യാ കപ്പും ലോകകപ്പും നേടുകയാണ് ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ടീമിനായി എന്തും ചെയ്യാൻ തയ്യാറാണെന്നും കോഹ്ലി പറഞ്ഞു. ഏറെക്കാലമായി ഫോം കണ്ടെത്താൻ പാടുപെടുന്ന കോഹ്ലി ഇപ്പോൾ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ കോലിയെ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിംബാബ്‌വെ പര്യടനം കോഹ്ലിയെ ഫോം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പര്യടനത്തിനായി ഇന്ത്യ അടുത്ത മാസം സിംബാബ്‌വെയിലേക്ക് പോകും. യുവതാരങ്ങളെ പരമ്പരയിലേക്ക് അയക്കും. ഇവർക്കൊപ്പം കോഹ്ലിയെയും ടീമിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.