Friday, January 23, 2026
HEALTHLATEST NEWS

എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയ്ക്ക് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി

ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2017 മാർച്ച് 28നാണ് ഗുലേറിയയെ അഞ്ച് വർഷത്തേക്ക് ഡയറക്ടറായി നിയമിച്ചത്. മാർച്ച് 24ന് കാലാവധി അവസാനിക്കുന്നതിന് മുമ്പ്, ജൂൺ 24 വരെ മൂന്ന് മാസത്തേക്ക് ഇത് നീട്ടിയിരുന്നു. ഇപ്പോൾ വീണ്ടും 3 മാസത്തേക്ക് കൂടി നീട്ടി.