Friday, January 17, 2025
LATEST NEWSTECHNOLOGY

വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു ; കത്തിനശിച്ച് പ്യുവർ ഇവി

ഗുജറാത്ത്‌ : രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്നത് തുടരുകയാണ്. ഗുജറാത്തിൽ പ്യുവർ കമ്പനിയുടെ ഇവിക്കാണ് തീപിടിച്ചത്. സ്കൂട്ടറിന് തീപിടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇ-സ്കൂട്ടറുകളുടെ തുടർച്ചയായ തീപിടുത്തം രാജ്യത്ത് ചൂടേറിയ ചർച്ചാ വിഷയമാണ്. സംഭവത്തിൽ കമ്പനികളും കേന്ദ്ര സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഏജൻസികൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാറ്ററി തകരാറാണ് തീപിടുത്തത്തിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

തീപിടുത്തത്തെ തുടർന്ന് ഒകിനാവ ഓട്ടോടെക് 3,000 സ്കൂട്ടറുകളും പ്യൂർ ഇവി 2,000 സ്കൂട്ടറുകളും തിരിച്ചുവിളിച്ചു. സാങ്കേതിക തകരാർ ഉണ്ടോയെന്ന് പരിശോധിക്കാൻ ഒല ഇലക്ട്രിക് 1,441 ഇലക്ട്രിക് സ്കൂട്ടറുകളും തിരിച്ചുവിളിച്ചു. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച അഞ്ച് സംഭവങ്ങളിൽ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ കമ്പനിയായ ഒല ഇലക്ട്രിക് ഉൾപ്പെടെ മൂന്ന് സ്കൂട്ടർ കമ്പനികൾ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പരിധിയിൽ വന്നു. ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള കമ്പനിയാണ് ഒല. ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അച്ഛനും മകളും മരിച്ചതിനെ തുടർന്ന് മാർച്ചിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.