Sunday, January 5, 2025
LATEST NEWSSPORTS

ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന് 128 റണ്‍സ് വിജയലക്ഷ്യം

ഷാര്‍ജ: ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ബൗളര്‍മാരാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. വെറും 28 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറി. സ്കോർ 53 ൽ എത്തിയപ്പോൾ ടീമിന് അഞ്ചാം വിക്കറ്റും നഷ്ടമായി. മഹ്മൂദുള്ളയും മൊസാദെക്ക് ഹുസൈനും ചേർന്നാണ് ടീമിനെ രക്ഷിച്ചത്.

31 പന്തിൽ നാലു ബൗണ്ടറികളുടെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെ 48 റൺസുമായി ഹുസൈൻ പുറത്താകാതെ നിന്നു. മഹ്മൂദുള്ള 25 റൺസെടുത്ത് പുറത്തായി. മഹ്മൂദുള്ളയ്ക്ക് പകരക്കാരനായി ക്രീസിലെത്തിയ മെഹ്ദി ഹസൻ മൊസാദെക്കിന്‍റെ കൂട്ട് പിടിച്ച് സ്കോർ 127 റൺസിൽ എത്തിച്ചു. മെഹ്ദി ഹസൻ 14 റൺസെടുത്ത് പുറത്തായി.