Wednesday, January 22, 2025
LATEST NEWS

ഓഹരി വിപണിയിൽ മുന്നേറ്റം; മുഖ്യ സൂചികകളിൽ ഉയർച്ച

മുംബൈ: ഓഹരി വിപണി ആവേശക്കുതിപ്പിൽ. ആഗോള വിപണിയുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇന്ത്യൻ വിപണി നീങ്ങുന്നത് എന്ന വാദത്തെ സ്ഥിരീകരിക്കുന്നതാണ് വിപണിയിലെ മുന്നേറ്റം. ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റി 17,800-നും സെൻസെക്സ് 59,800-നും മുകളിലെത്തി.

വാഹന കമ്പനികൾ, ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഐടി കമ്പനികൾ, മെറ്റൽ കമ്പനികൾ, റിയൽറ്റി തുടങ്ങിയവയെല്ലാം ഒന്നേകാൽ മുതൽ രണ്ടു വരെ ശതമാനം ഉയർച്ച രാവിലെ കാണിച്ചു. മുഖ്യസൂചികകൾ ഒന്നേകാൽ ശതമാനം വരെ ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നല്ല കുതിപ്പിലാണ്. ഏറ്റെടുക്കൽ നീക്കം നടക്കുന്ന മക് ലിയോഡ് റസൽ ഇന്ന് 10 ശതമാനത്തിലധികം ഉയർന്നു.