Sunday, December 22, 2024
HEALTHLATEST NEWS

കറി പൗഡറുകളില്‍ മായം; കേരളത്തിൽ പരിശോധന വ്യാപകമാക്കും

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന ഊർജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡുകൾ എല്ലാ ജില്ലകളിലും പരിശോധന നടത്തും.

ഏതെങ്കിലും ബാച്ചിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ വിപണിയിൽ നിന്ന് ലഭ്യമായ ബാച്ച് കറി പൗഡറുകൾ പൂർണ്ണമായും പിന്‍വലിക്കാന്‍ കർശന നടപടി സ്വീകരിക്കും. വിൽപ്പനക്കാരനും കമ്പനിക്കും നോട്ടീസ് നൽകും. മായം ചേർക്കുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കറി പൗഡറുകളിൽ മായം ചേർക്കുന്നത് കണ്ടെത്താൻ പരിശോധന കർശനമാക്കും. കറി പൗഡറുകൾ പരിശോധിക്കാൻ മൊബൈൽ ലാബുകളും ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ സൂചിപ്പിച്ച മാനദണ്ഡങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.