Sunday, December 22, 2024
LATEST NEWS

വൻ നേട്ടമുണ്ടാക്കി അദാനിയുടെ ഈ സ്റ്റോക്ക്

മുംബൈ: ഗൗതം അദാനി വീണ്ടും ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ നേട്ടമുണ്ടാക്കി. അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ തുടർച്ചയായ ഏഴാം ദിവസവും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച ഒരു ഘട്ടത്തിൽ അദാനി ഗ്രീൻ എനർജിയുടെ മൂല്യം 2338 രൂപയായി ഉയർന്നു. അദാനി ഗ്രീൻ എനർജി ഈ ആഴ്ച 22 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

അദാനി ഓഹരികൾ വെള്ളിയാഴ്ച 1918.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യ പാദ പ്രവർത്തനങ്ങളുടെ ഫലമാണ് അദാനി ഗ്രൂപ്പിനെ ശക്തിപ്പെടുത്തിയത്. കമ്പനിയുടെ വൈദ്യുതി ഉൽപാദന ശേഷി 5,800 മെഗാവാട്ടായി വർദ്ധിച്ചതായി കമ്പനിയുടെ മൂന്നാം പാദ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

കമ്പനിയുടെ ഊർജ്ജ വിൽപ്പന 73 ശതമാനം ഉയർന്ന് 2,054 യൂണിറ്റായി. ജൂലൈ 6 മുതലാണ് അദാനി ഗ്രൂപ്പിന്‍റെ വില ഉയരാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം 989 രൂപയായിരുന്ന ഓഹരി പിന്നീട് വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. ഓഹരി ഒരു വർഷത്തിനിടയിൽ 130 ശതമാനം വരുമാനം നൽകി.