Friday, January 17, 2025
LATEST NEWS

അദാനി കമ്പനികൾക്ക് ശക്തമായ കെട്ടുറപ്പില്ലെന്ന് റിപ്പോർട്ട്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം ശക്തമായ കെട്ടുറപ്പില്ലാതെ ഊതിവീർപ്പിച്ചതാണെന്ന് വായ്പ നിരീക്ഷണ ഏജൻസിയായ ക്രെഡിറ്റ് സൈറ്റ്സ്. വായ്പയിൽ താങ്ങിയാണ് നിൽപ്.

ഒന്നിന് പിറകെ ഒന്നായി അദാനി വിവിധ മേഖലകളിലേക്ക് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദാനി കമ്പനികളുടെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചത്. വിവിധ വ്യാവസായിക മേഖലകളിൽ ആധിപത്യം സ്ഥാപിക്കാൻ കാണിക്കുന്ന തിടുക്കം വലിയൊരു കടക്കെണിയിലേക്കോ വായ്പ കുടിശ്ശിക വരുത്തുന്നതിലേക്കോ എത്തിയെന്നു വരാം.

സർക്കാർ പിന്തുണയും അതോടൊപ്പമുള്ള ബാങ്ക് വായ്പകളും പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കാൻ അദാനിയെ പ്രാപ്തനാക്കി. എന്നിരുന്നാലും, ആനുപാതികമായ സൂക്ഷ്മമായ മൂലധന സമാഹരണവും ഫണ്ടുകളുടെ വിനിയോഗവും ഇല്ല.