Thursday, January 23, 2025
LATEST NEWSSPORTS

എസി മിലാൻ വിൽപനയ്ക്ക്; വില 9970 കോടി!

മിലാൻ: ഇറ്റലിയിലെ ഏറ്റവും പരമ്പരാഗത ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ എസി മിലാൻ വിൽപ്പനയ്ക്ക്. യുഎസ് കമ്പനിയായ റെഡ്ബേഡ് ക്യാപിറ്റൽ പാർട്ണേഴ്സ് 9,970 കോടി രൂപയ്ക്ക് ക്ലബ്ബിൻറെ നിലവിലെ ഉടമസ്ഥരായ യുഎസ് കമ്പനി എലിയട്ട് മാനേജ്മെൻറുമായി കരാറിൽ ഏർപ്പെട്ടതായാണ് റിപ്പോർട്ട്.

വിൽപ്പന യാഥാർത്ഥ്യമായാൽ, 5 വർഷത്തിനുള്ളിൽ മിലാനെ സ്വന്തമാക്കുന്ന നാലാമത്തെ കമ്പനിയാകും റെഡ്ബേർഡ്. 1899ൽ സ്ഥാപിതമായ എസി മിലാൻ ഈ വർഷം ക്ലബ്ബിൻറെ ചരിത്രത്തിലെ 19-ാമത്തെ ഇറ്റാലിയൻ ലീഗ് കിരീടം നേടിയിരുന്നു. ക്ലബ്ബിൻറെ ഉയിർത്തെഴുന്നേൽപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട വിജയത്തിന് ശേഷം വിൽപ്പനയുടെ വാർത്തകളും സജീവമായി.