അബുദാബി ടി10 ലീഗ്; ബംഗ്ലാ ടൈഗേഴ്സ് ഉപദേശകനായി ശ്രീശാന്ത്
അബുദാബി: അബുദാബി ടി10 ലീഗിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ബംഗ്ലാ ടൈഗേഴ്സിനെ നയിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് ടീമിന്‍റെ ഉപദേഷ്ടാവാകും. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിയാണ് കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചത്. സീസണിൽ ടീം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇതാദ്യമായാണ് 39കാരനായ ശ്രീശാന്ത് ഒരു ടീമിൻ്റെ പരിശീലക സംഘത്തിൽ ഉൾപ്പെടുന്നത്. ബംഗ്ലാദേശ് ടൈഗേഴ്സിന്‍റെ പരിശീലകൻ അഫ്താബ് അഹമ്മദാണ് ക്ലബ്ബിന്‍റെ മുഖ്യ പരിശീലകൻ. ന്യൂസിലാൻഡിന്‍റെ കോളിൻ മൺറോ, വെസ്റ്റ് ഇൻഡീസിന്‍റെ എവിൻ ലൂയിസ്, മുൻ പാക് താരം മുഹമ്മദ് ആമിർ, ശ്രീലങ്കൻ പേസർ മതീഷ പതിരന എന്നിവരും ടീമിൽ കളിക്കും.