Saturday, December 21, 2024
LATEST NEWSTECHNOLOGY

അബോര്‍ഷന്‍ ക്ലിനിക്ക് സന്ദർശനം; ലൊക്കേഷന്‍ ഹിസ്റ്ററി ഗൂഗിള്‍ നീക്കം ചെയ്യും

അമേരിക്ക : ഗർഭച്ഛിദ്രത്തിനായി ക്ലിനിക്കുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ഗൂഗിൾ നീക്കം ചെയ്യും. ഈ വിവരങ്ങൾ നിയമവിരുദ്ധമായി ഗർഭം ഇല്ലാതാകുന്ന വ്യക്തികൾക്കെതിരെ അധികാരികൾ നടപടിയെടുക്കാൻ ഇടയാക്കുമെന്ന ആശങ്കമൂലമാണിത്.

ഗർഭച്ഛിദ്രത്തിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചതിന് പിന്നാലെയാണ് യുഎസ് സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി ജിയോലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ആളുകളുടെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട പദ്ധതികൾ മനസ്സിലാക്കാൻ ഉപയോഗിച്ചേക്കാമെന്ന് കമ്പനി ആശങ്കപ്പെടുന്നു.

ഉപയോക്താക്കളുടെ ഡാറ്റ അനുചിതമായും അമിതമായും ആവശ്യപ്പെടാൻ സർക്കാരിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.