Sunday, December 22, 2024
HEALTHLATEST NEWS

വയർ വേദന; യുവാവിന്റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 233 സാധനങ്ങൾ

തുർക്കി : തുർക്കിയിൽ കടുത്ത വയറുവേദനയുമായി ചികിത്സയ്ക്കെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് നാണയങ്ങൾ, ബാറ്ററികൾ, സ്ക്രൂകൾ, ഗ്ലാസ് കഷണങ്ങൾ എന്നിവ നീക്കം ചെയ്തു. 35 വയസ്സുള്ള ഒരാളുടെ വയറ്റിൽ നിന്നാണ് ഇത്രയധികം സാധനങ്ങൾ കണ്ടെത്തിയത്. യുവാവിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് എൻഡോസ്കപി ചെയ്തിരുന്നു. തുടർന്ന് 233 ഇനം സാധനങ്ങൾ കണ്ടെത്തി. കണ്ടെത്തിയ വസ്തുക്കളിൽ ലിറ നാണയങ്ങൾ, ബാറ്ററികൾ, കാന്തങ്ങൾ, സ്ക്രൂകൾ, ഗ്ലാസ് കഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ വസ്തുക്കൾ പിന്നീട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ആമാശയത്തിൽ ഒന്നോ രണ്ടോ ആണികൾ കുത്തിക്കയറിയതായി ശസ്ത്രക്രിയയ്ക്കിടെ ശ്രദ്ധയിൽപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. വൻകുടലിൽ നിന്ന് രണ്ട് കല്ലുകളും രണ്ട് ലോഹക്കഷണങ്ങളും കണ്ടെത്തിയതായി ഡോക്ടർമാർ പറഞ്ഞു.