Thursday, January 23, 2025
LATEST NEWSSPORTS

വിരമിക്കൽ സൂചന നൽകി ആരോൺ ഫിഞ്ച്

ഈ വർഷത്തെ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്ന സൂചന നൽകി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആരോൺ ഫിഞ്ച്. ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനാണ് ഫിഞ്ച്.

ഫിഞ്ചിന്‍റെ കീഴിലാണ് കഴിഞ്ഞ വർഷം ഓസ്ട്രേലിയ ടി20 ലോകകപ്പ് ഉയർത്തിയത്. ഈ വർഷം സ്വന്തം നാട്ടിൽ ലോകകപ്പ് നിലനിർത്തുകയാണ് ഫിഞ്ചിന്‍റെ ലക്ഷ്യം. എന്നാൽ ഇതോടെ ലോകകപ്പിന് ശേഷം ഫിഞ്ച് ടി20 കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നാൽ ലോകകപ്പിന് ശേഷം എല്ലാം അവസാനിക്കുമെന്ന് ഫിഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞതായി ഒരു ഓസ്ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ ഹീറോയായിരുന്ന മാത്യു വെയ്ഡ് ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.